ബ്രഹ്മപുത്രയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 70തോളം പേരെ കാണാനില്ല. തിരച്ചിലില്‍ ഒരു മൃതദേഹം ലഭിച്ചു. 40തോളം പേരെ രക്ഷപ്പെടുത്തിയതായി എന്‍ഡിആര്‍എഫ് അറിയിച്ചു. അപകടത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. എല്ലാവരുടേയും രക്ഷക്കായി പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.