മുല്ലപ്പെരിയാര്‍ തുറക്കാന്‍ വൈകിയത് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതുകൊണ്ട്

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2021 (09:27 IST)
കൃത്യം ഏഴ് മണിക്ക് തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, 29 മിനിറ്റ് വൈകി 7.29 നാണ് ആദ്യ ഷട്ടര്‍ തുറന്നത്. തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താന്‍ അല്‍പ്പം വൈകിയതാണ് ഇതിനു കാരണം. റവന്യുമന്ത്രി കെ.രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച് നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാത്രമാണ് മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത്. 
 
മുല്ലപ്പെരിയാറില്‍ രണ്ടു ഷട്ടറുകള്‍ ആണ് തുറന്നിരിക്കുന്നത്. 3, 4 എന്നീ ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തിയത്. 2 ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article