മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക്; വഴി ഇങ്ങനെ

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (08:19 IST)
നാളെ രാവിലെ ഏഴ് മണിക്കാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുക. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് എത്തും. മുല്ലപ്പെരിയാര്‍ തുറന്നാല്‍ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, മാമല അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ പെരിയാറില്‍ അതിവേഗം ജലനിരപ്പ് ഉയരും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പെരിയാറിന്റെ തീരത്തുള്ളവരെ ക്യാംപുകളിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍