മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട, തമിഴ്‌നാട് ഒപ്പമുണ്ട്; പിണറായിക്ക് സ്റ്റാലിന്റെ കത്ത്

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (09:33 IST)
മുല്ലപ്പെരിയാറില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിനു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മറുപടി. മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്നും എല്ലാ കാര്യങ്ങള്‍ക്കും കേരളത്തിനൊപ്പമുണ്ടെന്നും സ്റ്റാലിന്‍ മറുപടി കത്തില്‍ പറഞ്ഞു. 
 
കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലുണ്ടായ മഴ, നാശനഷ്ടങ്ങള്‍ എന്നിവയെ കുറിച്ച് തമിഴ്‌നാടും തമിഴ്‌നാട്ടിലെ ജനങ്ങളും അറിഞ്ഞിട്ടുണ്ടെന്നും ബുദ്ധിമുട്ടേറിയ ഈ സമയത്ത് തങ്ങള്‍ കേരളത്തിനൊപ്പം നില്‍ക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടാന്‍ തങ്ങള്‍ തയ്യാറാണെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു. 
 
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൃത്യമായി പരിശോധിക്കുന്നുണ്ട്. കേരള ടീമുമായി ഇക്കാര്യത്തില്‍ നിരന്തരം ബന്ധപ്പെടുന്നു. വൈഗ ഡാം ടണലിലൂടെ പരമാവധി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലെ നിലവിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുപ്രീം കോടതി നിര്‍ദേശാനുസരണമുള്ള ജലനിരപ്പാണ് ഇപ്പോള്‍ ഉള്ളതെന്നും സ്റ്റാലിന്റെ കത്തില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍