ഇരുപത് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 ഒക്‌ടോബര്‍ 2021 (09:08 IST)
ജി-20 ഉച്ചകോടിക്കായി വത്തിക്കാനില്‍ എത്തുന്ന പ്രധാധമന്ത്രി മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു. യാത്രക്കുമുമ്പ് മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാളെയാണ് കൂടിക്കാഴ്ച നടക്കുന്നത്. ഇരുപത് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. 
 
2000ല്‍ എബി വാജ്‌പേയി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article