മുല്ലപ്പെരിയാറിനു പിന്നാലെ ഇടുക്കി ഡാമും തുറക്കേണ്ട സാഹചര്യം; അതീവ ജാഗ്രത

വെള്ളി, 29 ഒക്‌ടോബര്‍ 2021 (08:12 IST)
മുല്ലപ്പെരിയാര്‍ തുറന്നതിനു പിന്നാലെ ഇടുക്കി ഡാമിലും റെഡ് അലര്‍ട്ട്. ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ട സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ഡാം ഉള്‍പ്പെടെ കെഎസ്ഇബിക്ക് കീഴിലുള്ള ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ടുണ്ട്. ഇടുക്കി ഡാം ആവശ്യമെങ്കില്‍ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 
 
അതേസമയം, മുല്ലപ്പെരിയാര്‍ ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്. അണക്കെട്ടിന്റെ ആദ്യത്തെ രണ്ട് സ്പില്‍വേകളും തുറന്നു. ആദ്യ സ്പില്‍വേഷട്ടര്‍ തുറന്നത് 7.29 ന്. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 34 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ, പെരിയാറില്‍ 60 സെന്റിമീറ്റര്‍ താഴെ ജലനിരപ്പുയരും. പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാകും ഇതോടെ പുറത്തേക്ക് ഒഴുക്കിവിടുക. ഡാമിലെ ജലനിരപ്പ് 138.40 അടിയായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍