പെയ്‌തൊഴിയാതെ മഴ; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി പിന്നിട്ടു, വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (13:53 IST)
സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്ക് മുല്ലപ്പെരിയാർ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ സ്വദേശി റസല്‍ റോയി സുപ്രീംകോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് അഭിഭാഷകന്‍ വിഷയം ഉന്നയിച്ചത്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
 
ജലനിരപ്പ് 142 അടിയിലേക്കെത്താൻ തമിഴ്‌നാട് കാണിച്ച കടുംപിടുത്തമാണ് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിതെളിച്ചത്. ജലനിരപ്പ് കൂടിയ സാഹചര്യത്തിൽ ചെറിയ തോതിൽ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടാൻ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് അതിന് സമ്മതം നൽകിയിരുന്നില്ല.
 
പിന്നീട് കേന്ദ്രത്തോട് കേരളം സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കേരളത്തിൽ കാലവർഷം ശക്തമാണെന്നും മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് നീരൊഴുക്ക് കുറയ്‌ക്കണമെന്നും  ദിവസങ്ങൾക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് അനുയോജ്യമായ മറുപടി തമിഴ്‌നാട് നൽകിയിരുന്നില്ല. 142 അടിവരെ അത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്ന് അറിയിക്കാനായിരുന്നു തമിഴ്‌നാടിന്റെ നീക്കം.

അനുബന്ധ വാര്‍ത്തകള്‍

Next Article