മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു, പാലാ ടൗണില്‍ വെള്ളം കയറി. അതേസമയം, രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെയും കൂടുതൽ ഹെലികോപ്റ്ററുകളും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 48 മണിക്കൂറുകളായി പെയ്തുകൊണ്ടിരുന്ന കനത്ത മഴയ്ക്ക് പലയിടത്തും താല്‍കാലിക ശമനം. എന്നാല്‍ കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്ത തുടര്‍ച്ചയായ കനത്ത മഴ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വലിയ തോതില്‍ വെള്ളപ്പൊക്കമാണുണ്ടാക്കിയിരിക്കുന്നത്.