പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടി; ഏഴ് പേർ മരിച്ചു

വ്യാഴം, 16 ഓഗസ്റ്റ് 2018 (10:18 IST)
കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പാലക്കാട് നെന്മാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏഴുപേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
 
അതേസമയം, ഉരുള്‍ പൊട്ടലില്‍ മൂന്നു കുടുംബങ്ങളിപ്പെട്ട ആളുകൾ ഒലിച്ചുപോയി. ആകെ പതിനഞ്ചോളം പേർ ഉണ്ടെന്നാണ് സൂചന. ഇവരില്‍ ഒരു നവജാതശിശുവും ഗര്‍ഭിണിയുമുണ്ടെന്നും സൂചനയുണ്ട്.
 
സംഭവസ്ഥലത്ത് പോലീസും ഫയര്‍ ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഉരുള്‍പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍