വിട്ടൊഴിയാതെ പ്രളയം; യാത്ര ഒഴിവാക്കേണ്ട 57 റോഡുകള്‍ ഇവയാണ്
വ്യാഴം, 16 ഓഗസ്റ്റ് 2018 (09:50 IST)
പ്രളയക്കെടുതിയിൽ കേരളം വിറങ്ങലിക്കുകയാണ്. കൊച്ചിയില്‍ പ്രളയ ദുരിതം വര്‍ധിപ്പിച്ച് എറണാകുളം-ആലുവ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കളമശ്ശേരി മെട്രോ സ്റ്റേഷന് സമീപം ദേശീയ പാതയില്‍ വെള്ളം കയറിയതാണ് തടസ്സമായത്.
പെരിയാര്‍ നിറഞ്ഞുകവിഞ്ഞെങ്കിലും ഇതുവരെ ദേശീയ പാതയില്‍ ആലുവയ്ക്കിപ്പുറം പുഴവെള്ളം എത്തിയിരുന്നില്ല. കനത്ത മഴയില്‍ നഗരത്തിലെ വെള്ളക്കെട്ട് ഉണ്ടാകുന്ന മേഖലകളില്‍ ഇപ്പോള്‍ തന്നെ വെള്ളം തങ്ങിനില്‍ക്കുകയാണ്. പലറോഡിലും വാഹനം ഓടുന്നില്ല .
ആലുവ റോഡ്സ് സെക്ഷനിലെ റോഡുകള്‍
1. പെരുമ്പാവൂര്‍ - ആലുവ റോഡ്
2. കുട്ടമശേരി -ചുണങ്ങംവേലി റോഡ്
3. തോട്ടുമുഖം – തടിയിട്ടപറമ്പു റോഡ്
4. തോട്ടുമുഖം – എരുമത്തല റോഡ്
5. ചാത്തപുരം – ഇടയപുരം സൊസൈറ്റി പാഡി റോഡ്
6. ശ്രീകൃഷ്ണ ടെംപിള്‍ റോഡ്
7. ചെമ്പകശേരി - കടവു റോഡ്
8. ചെങ്കല്‍പ്പറ്റ് - ചൊവ്വര റോഡ്
9. ചൊവ്വര - മംഗലപ്പുഴ റോഡ്
10. മംഗലപ്പുഴ- പാനായിത്തോട് റോഡ്
11. പാനായിത്തോട് - പാറക്കടവ് റോഡ്
12. അങ്കമാലി - പറവൂര്‍ റോഡ്
13. ഹെര്‍ബെര്‍ട്ട് റോഡ്
14. കമ്പനിപ്പടി മന്ത്രക്കല്‍ കുന്നുംപുറം റോഡ്
15. എടത്തല -തൈക്കാട്ടുകര റോഡ്
16. എന്‍എഡി എച്ച്എംടി റോഡ്
17. ആലുവ -പറവൂര്‍ റോഡ്
18. ആല്‍ത്തറ റോഡ്
19 ആലുവ -ആലങ്ങാട് റോഡ്
നോര്‍ത്ത് പറവൂര്‍ സബ് ഡിവിഷന്‍സ്
1. അത്താണി – വെടിമാര റോഡ്2. പട്ടം – മാഞ്ഞാലി റോഡ്
3. അയിരൂര്‍ തുരുത്തിപ്പുറം റോഡ്
4. കച്ചേരി കനാല്‍ റോഡ്
5. വരാപ്പുഴ ഫെറി റോഡ്
6. പഴംപിള്ളി തുരുത്തു റോഡ്
7. എച്ച്എസ്-ചേന്ദമംഗലം റോഡ്. ചേന്ദമംഗലത്തിന്റെ പടിഞ്ഞാറന്‍ ഭാഗം
8. കരിപ്പായിക്കടവ് റോഡ്
9. അല്‍ ജലീല്‍ റോഡ്
10. ആരങ്കാവ് കരിമ്പാടം റോഡ്
11. പാലിയന്തറ കുളിക്കടവ് റോഡ്
12. മാഞ്ഞാലി – ലൂപ്പ് റോഡ്
13. ആറാട്ട് കടവ് റോഡ്
കളമശേരി റോഡ് സെക്ഷന്‍
1. ഉളിയന്നൂര്‍ ചന്തക്കടവ് റോഡ്
2. ഉളിയന്നൂര്‍ പഞ്ചായത്ത് റോഡ്
3. ഉളിയന്നൂര്‍ അമ്പലക്കടവ് റോഡ്
4. മൂന്നാം മൈല്‍ എഎ റോഡ് – തടിക്കകടവ്
5. തടിക്കകടവ് മാഞ്ഞാലി റോഡ്
6. അങ്കമാലി മാഞ്ഞാലി റോഡ്
7. ആലുവ വരാപ്പുഴ റോഡ് (ഐഎസി വഴി)
8. കടുങ്ങല്ലൂര്‍ ഏലൂക്കര കയന്തിക്കര ആളുപുരം റോഡ്
9. കോട്ടപ്പുറം മാമ്പ്ര റോഡ്
10. ഷാപ്പുപടി പുറപ്പിള്ളിക്കാവ് റോഡ്
11. തട്ടംപടി പുറപ്പിള്ളിക്കാവ് കരുമാലൂര്‍ സര്‍ക്കാര്‍ ആശുപത്രി റോഡ്