ദുരിതപ്പെയ്‌ത്ത്; ഇന്ന് മാത്രം ആറ് മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നു

വ്യാഴം, 16 ഓഗസ്റ്റ് 2018 (09:00 IST)
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തെ പലയിടങ്ങളിലും ആളുകൾ ദുരിതത്തിൽ. വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ശക്തമാകുകയാണ്. വീടുകളിൽ സഹായം ലഭിക്കാതെ നിരവധിപേർ കുടുങ്ങിക്കിടക്കുന്നു. 
 
മഴക്കെടുതിയിൽ ഇന്ന് മാത്രം മരിച്ചത് ആറ് പേരാണെന്നാണ് സൂചനകൾ. കോഴിക്കോട് മാവൂര്‍ ഊര്‍ക്കടവില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. കൂടരഞ്ഞിയില്‍ പനയ്ക്കാച്ചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ കല്‍പ്പിനി തയ്യില്‍ പ്രകാശിന്റെ മകന്‍ പ്രവീണ് (10) മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. 
 
തൃശ്ശൂര്‍ വെറ്റിലപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിലിലും ഒരാള്‍ മരിച്ചു. പൂമലയില്‍ വീട് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. മലപ്പുറം എടവണ്ണ കൊളപ്പാട്  ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. നിഷ(26) ആണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.
 
ബസ്, ട്രെയിൽ ഉൾപ്പെടെയുള്ള സർവീസുകൾ പലയിടങ്ങളിലും തകരാറിലായി. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് പരമാവധി വെള്ളം ഒഴുക്കിക്കളയാൻ ശ്രമം തുടരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍