താണ്ഡവമാടി മഴ; ഞായറാഴ്ച വരെ ശക്തമായ മഴ തുടരും

വ്യാഴം, 16 ഓഗസ്റ്റ് 2018 (10:17 IST)
സംസ്ഥാനത്ത് മഴ താണ്ഡവമാടുകയാണ്. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും അതിനാല്‍ ജനങ്ങള്‍‌ അതീവ ജാഗ്രത പാലിക്കണമെന്നും വകുപ്പ് വ്യക്തമാക്കി.  
 
ഇന്ന് 12 ജില്ലകളില്‍ കനത്ത മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ മഴയ്ക്ക് അല്‍പം ശമനം ഉണ്ടാകുമെന്ന് സൂചനകക്ക്. അതേസമയം നാളെ ഏഴ് ജില്ലകളില്‍ കനത്ത മഴ ഉണ്ടാകും. തൃശ്ശൂര്‍ കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
 
കനത്ത മഴ തടുന്ന സാഹചര്യത്തില്‍ ആളുകളെ രക്ഷിക്കാന്‍ നാവികസേന രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കൊച്ചി മെട്രോയും താത്കാലികമായി സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍