കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ലെന്നും ഇത് അവസാനിപ്പിക്കണമൈന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടണം, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, ഫ്രാങ്കോ മുളക്കലിനെ പലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തിങ്ങിക്കൂടിയ ആൾക്കൂട്ടത്തിനിടയിൽ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയാണ് ഫ്രാങ്കോ മുളക്കലിനെ കോടതി സമുച്ചയത്തിനുള്ളിൽ എത്തിച്ചത്. മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും മാത്രമാണ് കോടതിക്കുള്ളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
എന്തെങ്കിലും പരാതി അറിയിക്കനുണ്ടോ എന്ന ചോദ്യത്തിന് പൊലീസ് ഉമിനീരും രക്തവും ബലമായി എടുത്തു എന്ന് ബിഷപ്പ് കോടതിയിൽ വ്യക്തമാക്കി. ഇതിനാൽ പൊലീസ് കസ്റ്റഡി അനുവദിക്കരുത് എന്നാണ് ബിഷപ്പിന്റെ വാദം.