കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു- മുസ്ലീം ഭിന്നതയുണ്ടാക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ാഷ്ട്രീയത്തില്‍ ഹിന്ദു- മുസ്ലീം വിഷയത്തെ കുറിച്ച് ഞാന്‍ എന്നാണോ സംസാരിച്ച് തുടങ്ങുന്നത് അന്ന് പൊതുജീവിതം നയിക്കാനുള്ള എന്റെ യോഗ്യത നഷ്ടപ്പെടും. ഹിന്ദു - മുസ്ലീം വിഭജനം ഞാന്‍ ഒരിക്കലും ചെയ്യില്ലെന്നും മോദി പറഞ്ഞു.