സദാചാര ഗുണ്ടായിസം: പുത്തൂരില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (08:56 IST)
സദാചാര പൊലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂരിലെ ഹോംസ്റ്റേയില്‍  ജന്മദിനം ആഘോഷിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ആയിരുന്നു സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് നേതൃത്വം നല്കിയ മുതിര്‍ന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
പുത്തൂര്‍ താലൂക്ക് ഒലമൊഗറു ഗ്രാമത്തിലെ ഗ്രീന്‍വാലി ഹോളിഡേ ഹോമില്‍ ജന്മദിനം ആഘോഷിക്കാനെത്തിയ രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും നേരെയാണ് ഇവര്‍ അതിക്രമം നടത്തിയത്. ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറിയ ഇവര്‍ കുട്ടികളെ മര്‍ദ്ദിക്കുകയായിരുന്നു.
Next Article