വലത് നിരീക്ഷകൻ എന്ന് വിശേഷിപ്പിച്ച് മീഡിയാവൺ: ശ്രീജിത്ത് പണിക്കർ മീഡിയാവൺ ചർച്ച ബഹിഷ്‌കരിച്ചു

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (12:11 IST)
മീഡിയാ വൺ ചാനൽ വലത് നിരീക്ഷകൻ എന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച് മീഡിയാവൺ ചാനൽ ചർച്ചകൾ ബഹിഷ്‌കരിക്കുകയാണെന്ന് ശ്രീജിത്ത് പണിക്കർ. ഇന്നലെ നടന്ന മീഡിയാവൺ ചാനൽ ചർച്ചയാണ് ശ്രീജിത്ത് പണിക്കർ ബഹിഷ്‌കരിച്ചത്.
 
വലത് നിരീക്ഷകൻ എന്ന വിശേഷണത്തോട് യോജിക്കാൻ ആവാത്തത് കൊണ്ടാണ് താൻ ചർച്ചയിൽ പങ്കെടുക്കാതിരുന്നതെന്ന് ശ്രീജിത്ത് പണിക്കർ പിന്നീട് ഫെയ്‌സ്‌ബുക്ക് ലൈവിലൂടെ പറഞ്ഞു.പ്രശാന്ത് ഭൂഷണുമായി ബന്ധപ്പെട്ട് 7:30ന് മീഡിയാവണിൽ നടക്കേണ്ടിയിരുന്ന ചർച്ചക്ക് അരമണിക്കൂർ മുൻപാണ് തന്നെ വലത് നിരീക്ഷകൻ എന്നായിരിക്കും വിശേഷിപ്പിക്കുക എന്ന് മീഡിയവൺ അറിയ്ഇച്ചത്. ചാനൽ തന്റെ പൊസിഷൻ നിർണയിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ജാനാധിപത്യപരമല്ലെന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article