എക്സ്‌പ്രസ് ഹൈവേയിലൂടെ ശരവേഗത്തിൽ കുതിച്ച് നായ, പിന്നാലെ പാഞ്ഞെത്തി ഫയർ ഫോഴ്സ്, വീഡിയോ !

ബുധന്‍, 12 ഓഗസ്റ്റ് 2020 (11:57 IST)
ഒരു വളർത്തുനായ കാരണം ഫയഫോഴ്സ് ഉദ്യോഗസ്ഥർ കുറച്ചൊന്നുമല്ല വെള്ളം കുടിച്ചത്. തിരക്കേറിയ എക്സ്പ്രസ്സ് ഹൈവേയിലൂടെ കുത്തിച്ചുപായുന്ന വളർത്തുനായയെ പിടികൂടാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥാർ പാടുപെടുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. വാഷിങ്ടൺ ഡിസിയിൽനിന്നുമുള്ളതാണ് ദൃശ്യം. ഉടമസ്ഥയുടെ വാഹനം അപകടത്തിൽപ്പെട്ടതോടെ അവർക്കൊപ്പമുണ്ടായിരുന്ന അസ്ട്രോ എന്ന വളർത്തുനായ റോഡിലൂടെ ഇറങ്ങി ഓടുകയായിരുന്നു.
 
ഈ നായയെ പിടികൂടാൻ ചില്ലറ പാടൊന്നുമല്ല ഫയർ ആൻഡ് റെസ്ക്യു അധികൃതർ പെട്ടത്. പിന്നാലെ ഓടി, വാഹനം കുറുകേയിട്ടു, വട്ടം നിന്ന് പിടികൂടാൻ ശ്രമിച്ചു, നായയുണ്ടോ പിടികൊടുക്കുന്നു. എക്സ്‌പ്രസ് വേയിലൂടെ ആസ്ട്രോ കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ വാഹനത്തിൽ പിന്തുടർന്നെത്തി നായുടെ പിന്നാലെ ഓടി റോഡിന് സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് കയറിയ ആസ്ട്രോയെ ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പിടികൂടുതയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍