സഞ്ജയ് ദത്തിന് ശ്വാസകോശ കാൻസർ എന്ന് റിപ്പോർട്ടുകൾ, ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക്

ബുധന്‍, 12 ഓഗസ്റ്റ് 2020 (09:33 IST)
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റായ കോമൾ മെഹ്‌തയാണ് സഞ്ജയ് ദത്തിന്റെ രോഗവിവരം ആദ്യം പുറത്തുവിട്ടത്. പിന്നീട് ദേശീയ മാധ്യമങ്ങളും ഇതുസംബന്ധിച്ച് വാർത്ത നൽകി. കാൻസർ നാലാംഘട്ടത്തിൽ ആണെന്നാണ് റിപ്പോർട്ടുകൾ. ചികിത്സയ്ക്കായി സഞ്ജയ് ദത്തും കുടുംബവും ഉടൻ അമേരിക്കയിലേയ്ക്ക് തിരിച്ചേക്കും. 
 
'ചികിത്സയ്ക്കായി ജോലിയിൽനിന്നും ഒരു ഇടവേള എടുക്കുകയാണ് കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്, വിഷമിക്കുകയോ ഊഹാപോഹങ്ങൾ പ്രചരിപ്പിയ്ക്കുകയോ ചെയ്യരുത് എന്ന് ഞാൻ അഭ്യർത്ഥിയ്കുന്നു. നിങ്ങളുടെ സ്നേഹത്തോടും ആശംസകളോടും ഞാൻ തിരിച്ചുവരും' സഞ്ജയ് ദത്ത് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. ശ്വാസ തടസത്തെ തുടർന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് സഞ്ജയ് ദത്തിനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പരിശോധനയിൽ കൊവിഡ് ബാധയില്ലെന്ന് കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിൽ കാൻസർ ബാധ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍