ഓടിക്കൊണ്ടിരുന്ന ബസ്സിൽ തീപിടുത്തം, രണ്ടുകുട്ടികളടക്കം അഞ്ചുപേർ വെന്തുമരിച്ചു

ബുധന്‍, 12 ഓഗസ്റ്റ് 2020 (10:31 IST)
ബെംഗളുരു: കർണാടകയിൽ ഒടിക്കൊണ്ടിരുന ബസ്സിന് തിപിടിച്ച് രണ്ടു കുട്ടികൾ അടക്കം അഞ്ച് പേർ വെന്തുമരിച്ചു. കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ഇന്നുപുലർച്ചെ നാലുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. വിജയപുരയിൽനിന്നും ബെംഗളുരുവിലേയ്ക്ക് തിരിച്ച സ്വകാര്യ ബസിന് ഓടിക്കൊണ്ടിരിയ്ക്കേ തീപിടിയ്ക്കുകയായിരുന്നു. 
 
32 യാക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പൊള്ളലേറ്റ 27 പേരെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. എഞ്ചിൻ തകരാറാണ് വാഹനത്തിന് തീപിടിയ്ക്കാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹിരിയൂർ പൊലീസ് വ്യക്തമാക്കി.  

Karnataka: Five people, including a baby, charred to death and 27 injured, last night in Hiriyur near Chitradurga district, after their bus caught fire on National Highway 4. The injured have been shifted to hospital. pic.twitter.com/Je1PxEbTv4

— ANI (@ANI) August 12, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍