രാജേഷും രാജീവും മന്ത്രിസഭയിലേക്ക്; വീണ ജോര്‍ജിന് സ്പീക്കര്‍ പദവി?

Webdunia
ഞായര്‍, 2 മെയ് 2021 (18:49 IST)
രണ്ടാം പിണറായി മന്ത്രിസഭയില്‍ സുപ്രധാന റോളുകള്‍ വഹിക്കാന്‍ എം.ബി.രാജേഷും പി.രാജീവും. ഇരുവരും മന്ത്രിമാരായേക്കും. രാജേഷിന് ധനകാര്യ വകുപ്പ് നല്‍കാനാണ് സാധ്യത. കല, സാംസ്‌കാരിക വകുപ്പായിരിക്കും രാജീവിന് ലഭിക്കുക. തലമുറ മാറ്റത്തിനു സൂചന നല്‍കുന്ന മന്ത്രിസഭയായിരിക്കും ഇത്തവണ എല്‍ഡിഎഫിന്റേത്. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും. മൂന്നോ നാലോ വനിത മന്ത്രിമാരുണ്ടായിരിക്കും. ആറന്‍മുള നിലനിര്‍ത്തിയ വീണ ജോര്‍ജിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചേക്കും. സ്പീക്കര്‍ പദവി നല്‍കിയില്ലെങ്കില്‍ മന്ത്രിസ്ഥാനം തന്നെ വീണയ്ക്ക് നല്‍കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article