ആദിവാസികള്‍ക്കൊപ്പം മാവോയിസ്റ്റുകള്‍, ഇരുട്ടില്‍ തപ്പി പൊലീസ്

Webdunia
വ്യാഴം, 12 ഫെബ്രുവരി 2015 (10:02 IST)
സംസ്ഥന പൊലീസും മാവോസ്റ്റു വിരുദ്ധ സേനയും കാടും മേടും ഇളക്കിമറിച്ച് തിരച്ചില്‍ നടത്തുമ്പോഴും മാവോയിസ്റ്റുകള്‍ കേരളത്തിലെ ആദിവാസി ഊരുകളില്‍ യഥേഷ്ടം സഞ്ചരിക്കുകയും റിക്രൂട്ട്‌മെന്റ് ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നതായി വീണ്ടും തെളിവുകള്‍. അട്ടപ്പാടിയിലെ ഊരില്‍ മാവോയിസ്റ്റുകള്‍ ആദിവാസികളോടൊപ്പം ആടിയും പാടിയും രാത്രി ചെലവഴിച്ചെന്ന റിപ്പോര്‍ട്ടാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്.
 
ഷോളയൂര്‍ പഞ്ചായത്തിലെ മൂലഗംഗല്‍ ഊരിലാണ് മാവോയിസ്റ്റുകള്‍ ചൊവ്വ രാത്രി മുഴുവന്‍ ആദിവാസികളോടെഒന്നിച്ച് ചെലവിട്ടത്. തമിഴ് നാട്ട്‌കാരായ പ്രേമ, കന്യാകുമാരി, മൂര്‍ത്തി എന്നീ മാവോയിസ്റ്റുകളാണ് ഇവിടെയെത്തിയത്.  രാത്രി എട്ടോടെ ഊരിലെത്തിയ മാവോയിസ്റ്റുകള്‍ കമ്മ്യൂണിറ്റി ഹാളില്‍ ആദിവാസികളെ വിളിച്ചുകൂട്ടി സര്‍ക്കാരിനെതിരെ സംസാരിച്ചു. പാതിരാ വരെ ആടിയും പാടിയും ആദിവാസികളോടൊപ്പം ചെലവിട്ട മാവോയിറ്റ് സംഘം തങ്ങളെ ഒറ്റിക്കൊടുക്കരുതെന്നും ഭക്ഷണം നല്‍കി സഹായായിക്കണമെന്നും ആവശ്യപ്പെട്ടതായാണ് വിവരം.
 
അതേസമയം തങ്ങളുറ്റെ കൈവശമുള്ള തോക്കുകള്‍ ഇവര്‍ ആദിവാസികള്‍ക്ക് പരിചയപ്പെടുത്തി എന്ന് പൊലീസിന് വിവരം നല്‍കിയവര്‍ അറിയിച്ചു, ഇതൊടെ പൊലീസ് ആശങ്കയിലായിട്ടൂണ്ട്. കൈവശമുള്ള തോക്ക് കയ്യിലെടുക്കാനും പരിശോധിക്കാനും അതിനു പുറമെ അതിന്റെ പ്രവര്‍ത്തനം മാവോയിസ്റ്റുകള്‍ ആദിവാസികളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ വിശ്രമിച്ച് രാവിലെയാണ് കാട്ടിലേക്കു മടങ്ങിയത്. തമിഴിലായിരുന്നു സംസാരിച്ചതെന്ന് ഊരിലുള്ളവര്‍ പൊലീസിനോട് പറഞ്ഞു.  ഞായറാഴ്ച തൊട്ടടുത്ത വെള്ളക്കുളം ഊരിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.