ജാമ്യത്തിലിറങ്ങി മോഷണം: പ്രതി അറസ്റ്റില്‍

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (12:46 IST)
കാര്‍ മോഷണക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും നടത്തിയ മോഷണത്തിനു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞിരം‍പാറ മരുതം‍കുഴിയില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി സതീഷ് എന്ന ബിജുരാജിനെ (47) യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. 
 
സിനിമാ നിര്‍മ്മാതാവ് ചമഞ്ഞ് എറണാകുളത്തേക്ക് പോകാന്‍ കാര്‍ വാടകയ്ക്കെടുത്ത് ഡ്രൈവറെ ഭക്ഷണത്തില്‍ മയക്കുമരുന്നു നല്‍കി കാര്‍ തട്ടിയെടുത്ത കേസിലായിരുന്നു ഇയാള്‍ നേരത്തേ അറസ്റ്റിലായത്. 
 
എന്നാല്‍ ഇതിനു ശേഷം മറ്റൊരു കാര്‍ മോഷണ കേസില്‍ കട്ടപ്പന പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ ശിക്ഷ അനുഭവിക്കുന്നതിനിടെ പീരുമേട് ജയിലില്‍ നിന്ന് ഓഗസ്റ്റ് പതിനാറിനാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. 
 
തുടര്‍ന്ന് ശാസ്തമംഗലത്തെ പുല്ലേക്കോണം ബിനുവിന്‍റെ വീട്ടില്‍ കയറി ടാബ്, മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെട്ട നിരവധി സാധനങ്ങള്‍ മോഷ്ടിച്ചതോട് അനുബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതി വീണ്ടും പൊലീസ് പിടിയിലായത്. 
 
ബിഷപ്പിന്‍റെ മോതിരം ഉള്‍പ്പെടെയുള്ള നിരവധി വസ്തുക്കള്‍ മോഷണം നടത്തിയ ഇയാള്‍ക്കെതിരെ 70 ഓളം കേസുകള്‍ നിലവിലുണ്ടെന്നാണു പൊലീസ് നല്‍കിയ വിവരം. 
Next Article