വീട്ടമ്മയുടെ മരണം: ഭര്‍ത്താവ് കസ്റ്റഡിയില്‍

Webdunia
ശനി, 8 ഒക്‌ടോബര്‍ 2016 (14:15 IST)
വീട്ടമ്മ വിഷം കഴിച്ച് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂതക്കുളം പുന്നേക്കുളം ശ്രീലക്ഷ്മിയില്‍ വിമുക്തഭടന്‍ ശ്രീകണ്ഠന്‍റെ ഭാര്യ ബിന്ധു എന്ന 42 കാരി വ്യാഴാഴ്ച വൈകിട്ടാണു വിഷം കഴിച്ചു മരിച്ചത്.
 
വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ബിന്ദുവിനെ നാട്ടുകാരാണ് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ബിന്ദു മരിച്ചു. 
 
ബിന്ദു വിഷം കഴിക്കുമ്പോള്‍ ശ്രീക്ണ്ഠന്‍ വീട്ടിലുണ്ടായിരുന്നു. പലതവണ ഭര്‍ത്താവ് മദ്യപിച്ചെത്തി തന്നെ ഉപദ്രവിക്കുന്നതായി ബിന്ദു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 
Next Article