പുതുപ്രതീക്ഷകളുമായി പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി സർക്കാർ അധികാരമേറ്റു. അരലക്ഷത്തിലേറെ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ സിനിമ ലോകത്തെ പ്രമുഖരും എത്തി.
നടന്മാരായ മമ്മൂട്ടി, ദിലീപ്, ഇന്നസെന്റ് എം പി, കെ പി എസി ലളിത, സുരേഷ് കൃഷ്ണ, മധു, സംവിധായകന് രഞ്ജിത്, ഷാജി കൈലാസ്, മുകേഷ്, മധുപാൽ മേദില്‍ ദേവിക തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
കലാസാംസ്കാരിക രംഗത്തെ പ്രമുഖരും വേദിയിലുണ്ട്. 30000പേര്‍ക്കുള്ള സൗകര്യമാണ് പന്തലില്‍ ഒരുക്കിയിരുന്നതെങ്കിലും കൂടുതല്‍ ജനങ്ങള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.