യുഎഇ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം

രേണുക വേണു
വെള്ളി, 21 ജൂണ്‍ 2024 (16:02 IST)
Nurse

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇന്‍ഡസ്ട്രിയല്‍ മേഖലയിലേക്ക് പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം. നൂറ് ഒഴിവുകളാണ് ഉള്ളത്. 
 
നഴ്‌സിംഗ് ബിരുദവും ICU, Emergency, Urgent care, Critical Care, Oil and Gas nursing എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 
 
പ്രായം: 40 വയസ്സില്‍ താഴെ. DOH ലൈസെന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.  
ശമ്പളം: AED-5000. വിസ, എയര്‍ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം.
 
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പാസ്സ്‌പോര്‍ട്, എന്നിവ 2024 ജൂണ്‍ 30 നു മുന്‍പ് gcc@odepc.in എന്ന ഈമെയിലിലേക്കു  അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ്   സന്ദര്‍ശിക്കുക.  ഫോണ്‍: 0471-2329440/41/42 /45 / 7736496574 .
 
(Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജന്റ്റുമാരോ ഇല്ല)
 

അനുബന്ധ വാര്‍ത്തകള്‍

Next Article