മലപ്പുറം പൊന്നാനി സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയില്‍ എട്ട് മാസം ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (19:17 IST)
മലപ്പുറം പൊന്നാനി സര്‍ക്കാര്‍ മാതൃശിശു ആശുപത്രിയില്‍ എട്ട് മാസം ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി. അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനി പാലപ്പെട്ടി സ്വദേശിനിയായ 26കാരി കഴിഞ്ഞ തിങ്കളാഴ്ചയാണ് മാതൃ ശിശു ആശുപത്രിയില്‍ വിളര്‍ച്ചയ്ക്ക് ചികിത്സ തേടിയത്.
 
രക്തം നല്‍കിയപ്പോള്‍ വിറയല്‍ അനുഭവപ്പെടുകയായിരുന്നു. ഡോക്ടര്‍ എത്തി പരിശോധിച്ചപ്പോഴാണ് രക്തം മാറി നല്‍കിയെന്ന് മനസിലായത്. ഒ നെഗറ്റീവ് രക്തത്തിന് പകരം യുവതിക്ക് ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ള യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article