മലപ്പുറത്ത് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു

ശ്രീനു എസ്
വെള്ളി, 22 ജനുവരി 2021 (11:50 IST)
മലപ്പുറത്ത് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. എടവണ്ണ തിരുവാലി പാണ്ടിയാടാണ് സംഭവം. പാണ്ടിയാട് കളരിക്കല്‍ കണ്ണച്ചം തൊടി ജിജേഷിന്റെ മകള്‍ ആരാധ്യ (5), മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ (7)എന്നിവരാണ് മരിച്ചത്. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നീട് ഇവരെ കാണാതാകുകയായിരുന്നു. ഇതേതുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്.
 
ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കുട്ടികള്‍ സമീപത്തെ വീടുകളില്‍കളിക്കുകയായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. ഭാഗ്യശ്രീ മഞ്ചേരി ബ്ലോസം സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ആരാധ്യ മഞ്ചേരി നസ്രത്ത് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article