കുട്ടികള്‍ക്കെതിരായ അക്രമം: കേരളത്തില്‍ കഴിഞ്ഞവര്‍ഷത്തെ കേസ് 3226

എ കെ ജെ അയ്യര്‍

വെള്ളി, 22 ജനുവരി 2021 (11:34 IST)
തിരുവനന്തപുരം: വിദ്യാഭ്യാസത്തില്‍ മുന്നിട്ടു നില്‍ക്കുന്നു എന്ന് ഇപ്പോഴും പറയുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ കഴിഞ്ഞ വര്ഷം ബാലികാ ബാലന്മാര്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3226 ആണ്. 
 
മാതാപിതാക്കളും മറ്റുള്ളവരും ഇവരോട് കാട്ടുന്ന അതിക്രമങ്ങളുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. കുട്ടികളുടെ നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങളില്‍ തൊണ്ണൂറു ശതമാനവും സ്വന്തം വീടുകളില്‍ തന്നെയാണ്.
 
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കു നോക്കിയാല്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ നടന്ന അതിക്രമങ്ങളുടെ എണ്ണം 18456  ആണ്. വിദ്യാലയങ്ങളിലും മറ്റു സ്ഥലങ്ങളിലും ബോധവല്‍ക്കരണ പരിപാടികളും മറ്റും നടത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഒട്ടു കുറവില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍