മലപ്പുറത്ത് യുവാവ് വെട്ടേറ്റു മരിച്ചു

എ കെ ജെ അയ്യര്‍
ശനി, 10 ഒക്‌ടോബര്‍ 2020 (16:35 IST)
മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ ദിവസ രാത്രി പതിനൊന്നോടെ യുവാവ് വെട്ടേറ്റു മരിച്ചു കൂട്ടായി സ്വദേശി യാസര്‍ അരാഫത്താണ് മരിച്ചത്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് യുവാവ് വെട്ടേറ്റു മരിച്ചത്.
 
അറഫാത്തിനൊപ്പം സുഹൃത്തുക്കളുയി ചേര്‍ന്ന് വീടിനടുത്തുള്ള സ്‌കൂള്‍ മൈതാനത്ത് രാത്രി വൈകിയും കൂട്ടം കൂടിയിരിക്കുന്നത് പതിവായിരുന്നു. ഇതിനെതിരെ അടുത്ത വീട്ടിലെ പുരയ്ക്കല്‍ അബുബക്കര്‍ പല തവണ ഇവര്‍ക്ക് താക്കീതു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അടിയായി.
 
സംഘടനത്തില്‍ യാസര്‍ അരാഫത്തിനും അബൂക്കറിന്റെ മക്കളായ ഷമീം, സഹോദരന്‍ സജീഫ് എന്നിവര്‍ക്കും മാരകമായി വെട്ടേറ്റു.സംഭവ സ്ഥലത്ത് വച്ച് തന്നെ യാസര്‍ അറാഫത് മരിച്ചു ഷമീം, സജീഫ് എന്നിവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്ത് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article