അതേസമയം മലപ്പുറത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ന് 763 പേർക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ആദ്യമായി സംസ്ഥാനത്ത് 6000ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്‌ത ദിവസമാണിന്ന്. സംസ്ഥാനം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് മമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 6324 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5321 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 628 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 105 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.