മകരപ്പൊങ്കൽ: തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി

അഭിറാം മനോഹർ
വെള്ളി, 12 ജനുവരി 2024 (16:35 IST)
മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി,പാലക്കാട്,വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
 
അതേസമയം പൊങ്കൽ ആഘോഷങ്ങളുറ്റെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കാനായി സൗത്ത് വെസ്റ്റേൺ റെയിൽവെ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പൂരിനും കൊച്ചുവേളിക്കുമിടയിലാകും ട്രെയിൻ സർവീസ്. ഇതിനുള്ള റിസർവേഷൻ വെള്ളിയാഴ്ച രാവിലെ ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article