ജനുവരി പതിനഞ്ചോടെ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 ജനുവരി 2024 (08:22 IST)
ജനുവരി പതിനഞ്ചോടെ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്  തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഇന്ന്  ഒറ്റപ്പെട്ട മിതമായ / ഇടത്തരം മഴക്ക് സാധ്യത  
 
കേരള തീരത്തിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വരണ്ട അന്തരീക്ഷസ്ഥിതി തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍