സർക്കാർ ഒടിടിയിൽ 75 രൂപയ്ക്ക് നാല് പേർക്ക് സിനിമ കാണാം, മൊബൈൽ,ലാപ്ടോപ് ഓപ്ഷനുകളും

അഭിറാം മനോഹർ

വ്യാഴം, 11 ജനുവരി 2024 (14:47 IST)
സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ സി സ്‌പേസിന്റെ തുക ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. 75 രൂപയ്ക്ക് നാലു പേര്‍ക്ക് സിനിമ കാണാം, നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, ലാപ്‌ടോപ്പ്/ഡെസ്‌ക്ടോപ്പ് ഓപ്ഷനുകളിലും കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.
 
രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഒടിടിയായ സി സ്‌പേസ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് പ്രവര്‍ഠനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 100 മണിക്കൂര്‍ കണ്ടന്റാണ് ഇതില്‍ ലഭ്യമായിട്ടുള്ളതെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എം ഡി കെവി അബ്ദുള്‍ മാലിക് പറഞ്ഞു. ഉടന്‍ തന്നെ ഒടിടി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. ബുധനാഴ്ചയായിരുന്നു ഒടിടിയുടെ പ്രിവ്യൂ സംഘടിക്കപ്പെട്ടത്. മന്ത്രി സജി ചെറിയാന്‍ ഒടിടി അവലോകനം ചെയ്തു. തിയേറ്റര്‍ റിലീസുകള്‍ക്ക് ശേഷമാകും സിനിമകള്‍ ഒടിടിയിലെത്തുക. പ്രേക്ഷകന്റെ ഇഷ്ടപ്രകാരം തിരെഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ക്ക് മാത്രം തുക നല്‍കുന്ന പേ പ്രിവ്യൂ സൗകര്യമാണ് ഒടിടിയില്‍ ഒരുക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ സിനിമ നല്‍കുന്ന നിര്‍മാതാവിന് ഓരോ ഒടിടി കാഴ്ചയിലും വരുമാനം ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍