കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്: മുഖ്യമന്ത്രി
ചൊവ്വ, 8 മെയ് 2018 (16:37 IST)
കണ്ണൂരിലെ മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറയി വിജയന്‍. കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകാതിരിക്കാന്‍ നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ടു കൊലപാതകങ്ങളിൽ ഒന്ന് നടന്നത് കേരളത്തിന്‍റെ പ്രദേശത്തല്ല. എങ്കിലും സംസ്ഥാന പൊലീസ് പുതുച്ചേരി പൊലീസിന് ആവശ്യമായ സഹായം നൽകും. ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പരാജയമായതുകൊണ്ടാണ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം ചൂണ്ടിക്കാണിച്ചപ്പോൾ "കൊലപാതകങ്ങൾ നമ്മുക്ക് അഭിമാനം തരുന്നില്ലല്ലോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണൂര്‍ മാഹിയില്‍ ഒരു സിപിഎം പ്രവര്‍ത്തകനും ആര്‍എസ്എസ്സുകാരനും കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബുവും ആർഎസ്എസ് പ്രവർത്തകൻ ഷമേജുമാണ് മരിച്ചത്.