നീറ്റ് പരീക്ഷയെ നീറ്റായി കൈകാര്യം ചെയ്ത് കെ എസ് ആർ ടി സി നേടിയത് 71 ലക്ഷം രൂപ

ചൊവ്വ, 8 മെയ് 2018 (14:57 IST)
നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾ നേട്ടമുണ്ടാക്കുന്നതിനു മുൻപ് തന്നെ കെ എസ് ആർ ട് സി നേട്ടം കൊയ്തു. മെയ് ആറിനു നടന്ന നീറ്റ് പരീക്ഷയിൽ സസ്ഥാനത്തുടനീളം 10 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ആറു കോടിയിലധികമാണ് നീറ്റ് പരീക്ഷയുടെ അന്ന് ലഭിച്ച കളക്ഷൻ. ഇതിലൂടെ 71 ലക്ഷം രൂ‍പയുടെ അധിക വരുമാനമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയത്. 
 
ഇതര സംസ്ഥാനങ്ങളിൽ നിന്നും പരീക്ഷയെഴുതാനായി എത്തിയ വിദ്യാർത്ഥികൾക്കും അധിക സർവീസുകൾ സഹായകമായി. നീറ്റ് പരീക്ഷ മുന്നിൽ കണ്ടുകൊണ്ട് തന്നെ സംസ്ഥാനത്താകമാനം കെ എസ് ആർ ടി സി സ്പെശ്യൽ സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. ഇവ പ്രശ്നങ്ങാളോ പരാതികളോ ഇല്ലാതെ തന്നെ വിജയകരമാക്കാൻ കെ എസ് ആ‍ർ ടി സിക്ക് കഴിഞ്ഞു. 
 
ഏപ്രിൽ മാസത്തിലെ ഞായറാഴ്ചകളികളിൽ സാദാരണ ഗതിയിൽ 6.17 കോടിയാണ് മൊത്ത വരുമാനം വരാറുള്ളത്. എന്നാൽ നീറ്റ് പരീക്ഷ നടന്ന ദിവസം ഇത് 6 ക്കോടി 88 ലക്ഷം രൂപയാണ് അതായത് 71 ലക്ഷം രൂപയുടെ അധികവരുമാനമാണ് നീറ്റ് പരീക്ഷയിലൂടെ കെ എസ് അർ ടി സി സ്വന്തമാക്കിയത്. 
 
വരുമാന വർധനവ് ആളുകൾ കെ എസ് ആർ ടി സി ബസ്സുകളെ കൂടുതൽ ആശ്രയിക്കുന്നതിന്റെ തെളിവാണെന്ന് കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരി വ്യക്തമാക്കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍