പിണറായിക്കെതിരെ തെളിവുണ്ട്; ലാവ്‌ലിന്‍ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി
ലാവ്‌ലിന്‍ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌താണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ട്. വൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേഹമറിയാതെ ഇടപാട് നടക്കില്ലെന്നും സിബിഐ ആരോപിച്ചു. കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടി തെറ്റാണെന്നും സിബിഐ വ്യക്തമാക്കി.
ഓഗസ്റ്റ് 23നാണ് ഹൈക്കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയത്. ചട്ടമനുസരിച്ച് 90 ദിവസത്തിനകം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണം. ഈ കാലാവധി കഴിഞ്ഞ മാസം 21ന് അവസാനിച്ചിരുന്നു. തുടർന്ന് വൈകിയതിനുള്ള ക്ഷമാപണം അടക്കം ഡിലേ കണ്ടൊനേഷൻ അപ്പീലാണ് സുപ്രീം കോടതിയിൽ സിബിഐ സമർപ്പിച്ചത്.