പിപി ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍; പരിശോധിച്ച് നടപടി എടുക്കും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (12:37 IST)
പിപി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തി പരിശോധിച്ച് നടപടി എടുക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. കര്‍ശന നടപടി ദിവ്യക്കെതിരെ ഉണ്ടാകണമെന്ന് പത്തനംതിട്ട പാര്‍ട്ടി കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെയും പത്തനംതിട്ടയിലെയും കമ്മറ്റികളുടെ പരിശോധനയ്ക്കുശേഷം സംസ്ഥാന നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കും.
 
കൂടാതെ സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article