ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (08:29 IST)
ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. 2 ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതാണ് സംസ്ഥാനത്ത് മഴ പെയ്യാനുള്ള സാഹചര്യം വീണ്ടും ശക്തമാകുന്നത്. ഇന്നും നാളെയും ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഇന്ന് എറണാകുളം,തൃശൂര്‍,ഇടുക്കി,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും നാളെ കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലുമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article