അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

രേണുക വേണു
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (07:53 IST)
അഴീക്കോടന്‍ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു രണ്ട് മുതല്‍ തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല. 
 
കഴിഞ്ഞ ബുധനാഴ്ച പുലികളി നടന്നപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു സമാനമായിരിക്കും ഇന്നത്തേത്. ഉച്ചയ്ക്കു രണ്ട് മുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാന്‍ സഹകരിക്കണം. അഴീക്കോടന്‍ ദിനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article