ടോറസ് ലോറിയിടിച്ചു 70 കാരിക്ക് ദാരുണാന്ത്യം

Webdunia
ഞായര്‍, 11 ഡിസം‌ബര്‍ 2022 (18:40 IST)
തിരുവനന്തപുരം: ശനിയാഴ്ച രാവിലെ വാമനപുരത്ത്  ടോറസ് ലോറി ഇടിച്ചു എഴുപതുകാരി മരിച്ചു. ഇന്ന് രാവിലെ ഒമ്പതു മണിയോടെ വാമനപുരം എം.സി.റോഡിൽ അമ്പലംമുക്കിൽ വച്ചാണ് ദാക്ഷായണി എന്ന സ്ത്രീയെ ലോറി ഇടിച്ചത്. കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.  
 
അടുത്തുള്ള പാറമടയിൽ നിന്ന് പാറ കയറ്റി വന്ന ലോറി പിടിച്ചതും ഇവർ തത്ക്ഷണം മരിച്ചു. റോഡരുകിൽ നിന്ന ഇവരെ പിടിച്ചതും റോഡിലേക്ക് വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article