സമീപകാലത്തായി കേരളം ഏറ്റവുമധികം പ്രതിസന്ധി അനുഭവിക്കുന്നത് യുവതലമുറയിൽ ലഹരിഉപയോഗം കൂടുന്നു എന്ന വസ്തുതയിലാണ്. വിദ്യാർഥികൾ കൂട്ടമായി ലഹരിക്ക് അടിമപ്പെടുന്നു എന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എക്സൈസ് അടക്കമുള്ള വകുപ്പുകളുടെ പ്രവർത്തനം ഊർജിതമാക്കിയിരുന്നു. ഇന്ന് നിയമസഭയും ലഹരിയെ പറ്റിയുള്ള ചർച്ചകൾക്ക് വേദിയായി.
രാജ്യത്ത് ലഹരിഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളമില്ല. കഞ്ചാവ് കൂടുതലായി ഉപയോഗിക്കുന്നത് യുപി,പഞ്ചാബ്,സിക്കിം,ഛത്തിസ്ഗഡ്,ഡൽഹി എന്നിവിടങ്ങളിലാണ്. ഒപ്പിയം കൂടുതൽ ഉപയോഗിക്കുന്നത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നതിൽ യുപി,മഹാരാഷ്ട്ര,പഞ്ചാബ്,ആന്ധ്ര പ്രദേശ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. ഇതിലൊന്നും കേരളം വരുന്നില്ല. മന്ത്രി പറഞ്ഞു.