പാരിപ്പള്ളിയില്‍ സെല്‍ഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു പാറക്വാറിയില്‍ വീണു; പിന്നാലെ വരനും ചാടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 ഡിസം‌ബര്‍ 2022 (13:43 IST)
പാരിപ്പള്ളിയില്‍ സെല്‍ഫി എടുക്കുന്നതിനിടെ പ്രതിശ്രുത വധു പാറക്വാറിയില്‍ വീണു. പിന്നാലെ വരനും ചാടി. പരവൂര്‍ സ്വദേശി വിനു കൃഷ്ണന്‍, സാന്ദ്ര എസ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാരിപ്പള്ളി വേളമാനൂര്‍ കാട്ടുപുറം പാറക്കോറയിലെ കുളത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ഇരുവരും ക്ഷേത്രദര്‍ശനത്തിനായി വിവിധ ഇടങ്ങളില്‍ പോയിരുന്നു. പിന്നാലെ വേളമാനൂര്‍ കാട്ടുപുറത്തെത്തുകയായിരുന്നു. 
 
സാന്ദ്ര സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി ക്വാറിയില്‍ വീഴുകയായിരുന്നു. 120 അടിയിലധികം താഴ്ചയുള്ളതാണ് ക്വാറി. സാന്ദ്ര വീണതിന് പിന്നാലെ ചാടിയ വിനു സാന്ദ്രതയെ പിടിച്ചു പാറയില്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. സംഭവം നേരിട്ട് കണ്ട് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ യുവാവ് നാട്ടുകാരെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍