സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചു; പവന്‍ 40,000ലേക്ക്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 ഡിസം‌ബര്‍ 2022 (13:03 IST)
സംസ്ഥാനത്ത് ഇന്ന് പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39,800 രൂപയാണ്. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 25 രൂപയാണ് ഉയര്‍ന്നത്. വിപണിയില്‍ ഇന്നത്തെ വില 4975 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. വിപണിയിലെ വില 4115 രൂപയാണ്.
 
വെള്ളിയുടെ വിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിലയില്‍ ഒരു രൂപയാണ് വര്‍ധന. വിപണിയില്‍ നിലവില്‍ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 72 രൂപയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍