ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സിന്റെ പട്ടികയില്‍ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 ഡിസം‌ബര്‍ 2022 (09:44 IST)
ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സിന്റെ പട്ടികയില്‍ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 36-ാം സ്ഥാനത്തുള്ള നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി നാലാം തവണയാണ് പട്ടികയില്‍ ഇടംനേടുന്നത്. കഴിഞ്ഞ വര്‍ഷം 37ാം സ്ഥാനവും 2020ല്‍ 41, 2019ല്‍ 34ാം സ്ഥാനത്തുമായിരുന്നു മന്ത്രി. കേന്ദ്രമന്ത്രിയെ കൂടാതെ അഞ്ച് ഇന്ത്യക്കാരും പട്ടികയിലുണ്ട്.
 
ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍-ഷാ, നൈക സ്ഥാപക ഫാല്‍ഗുനി നായര്‍, എച്ച്സിഎല്‍ടെക് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്ര, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ സോമ മൊണ്ഡല്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് പ്രമുഖര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍