കുഴല്‍ കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് 18 സ്വര്‍ണ്ണനാണയങ്ങള്‍!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 ഡിസം‌ബര്‍ 2022 (13:36 IST)
കുഴല്‍ കിണര്‍ കുഴിച്ചപ്പോള്‍ ലഭിച്ചത് 18 സ്വര്‍ണ്ണനാണയങ്ങള്‍. ആന്ധ്രാപ്രദേശിലെ പാലം ഗ്രാമത്തിലെ സത്യനാരായണ എന്നയാളുടെ വയലിലാണ് സംഭവം. കുഴല്‍ കിണര്‍ പൈപ്പ് ലൈന്‍ കുഴിക്കുന്നതിനിടെ ഒരു മണ്‍പാത്രം ലഭിക്കുകയും അത് പരിശോധിച്ചപ്പോഴാണ് 18 സ്വര്‍ണ്ണനാണയങ്ങള്‍ ലഭിച്ചത്. 61 ഗ്രാം സ്വര്‍ണ്ണത്തിന്റെ 18 നാണയങ്ങളാണ് ലഭിച്ചത്. 
 
ഇക്കാര്യം സത്യനാരായണ തഹസില്‍ദാരെ അറിയിച്ചിട്ടുണ്ട്. പിന്നാലെ നാണയങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി ട്രഷറിയില്‍ നിക്ഷേപിച്ചു. സമീപപ്രദേശങ്ങളില്‍ ആളുകള്‍ ഇനിയും കുഴല്‍ കിണറുകള്‍ കുഴിക്കാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍