തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് പത്മജ വേണുഗോപാല്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ഏപ്രില്‍ 2024 (09:33 IST)
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ ഇരിങ്ങാലക്കുടയിലായിരുന്നുവെന്നും സ്ത്രീകള്‍ക്കെല്ലാം ഒരു ഇലക്ഷനിലും കാണാത്ത ആവേശം കാണുന്നുണ്ടെന്നും ഇതെല്ലാം സുരേഷ് ഗോപിയ്ക്ക് അനുകൂലമാകുമെന്നും പത്മജ പറഞ്ഞു.
 
തൃശൂരില്‍ ചതിയുണ്ട്. ഇവിടെ വരരുത് എന്ന് ഞാന്‍ മുരളിയേട്ടനോട് പറഞ്ഞിരുന്നു. എന്റെ സഹോദരന്‍ എന്ന നിലയില്‍ അന്വേഷിച്ചപ്പോള്‍ എനിക്ക് തോന്നുന്നത് അദ്ദേഹം പരാജയപ്പെടുമെന്നാണ് തോന്നുന്നത്. എന്നെ ഏറ്റവും വഞ്ചിച്ച ആളുകളാണ് മുരളിയുടെ കൂടെ നടക്കുന്നതെന്നും പത്മജ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article