ലോക്ക്ഡൗണ്‍: വിവാഹങ്ങള്‍ നടത്താമോ? നിയന്ത്രണങ്ങള്‍ എങ്ങനെ?

Webdunia
വെള്ളി, 7 മെയ് 2021 (08:48 IST)
ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ വിവാഹങ്ങള്‍ നടത്താന്‍ നിയന്ത്രണങ്ങളുണ്ട്. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ മാത്രം ഈ ദിവസം നടത്തുക. പരമാവധി 20 പേര്‍ മാത്രം. ഏറ്റവും അടുത്ത ആളുകള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കേണ്ടത്. വിവാഹത്തിന്റെ കാര്യം പൊലീസിനെ അറിയിച്ചിരിക്കണം. വിവാഹത്തിന്റെ വിവരങ്ങള്‍ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയാല്‍ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം പൊലീസ് കേസെടുക്കും. ലോക്ക്ഡൗണ്‍ കാലയളവിലെ വിവാഹങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ബുക്ക് ചെയ്തിരിക്കുന്ന വിവാഹങ്ങള്‍ നീട്ടിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. 

ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങരുത്. റോഡുകളില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞ് കാര്യം തിരക്കും. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങാവൂ. എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസിനെ ബോധ്യപ്പെടുത്തണം. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ സാധിക്കും. മാത്രമല്ല, നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ട്. അവശ്യ സേവനങ്ങളും ലഭ്യമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article