അതേസമയം, മിനി ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ച് പലയിടത്തും ആളുകള്‍ പുറത്തിറങ്ങി. മിനി ലോക്ക്ഡൗണ്‍ ആയതിനാല്‍ നിയന്ത്രണങ്ങള്‍ അത്ര കര്‍ക്കശമല്ലെന്ന് ജനം വിചാരിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ അടിയന്തരമായി തീരുമാനിച്ചത്.
നിയന്ത്രണങ്ങള്‍ എന്തെല്ലാം?
അനാവശ്യമായി പുറത്തിറങ്ങരുത്. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസെടുക്കും. കെഎസ്ആര്‍ടിസി സര്‍വീസ് അടക്കമുള്ള പൊതുഗതാഗതം നിര്‍ത്തിവയ്ക്കും. സ്വകാര്യ വാഹനം ഇറക്കിയാല്‍ കേസെടുക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിക്കും. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നുണ്ടെങ്കില്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാലാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി ഇന്ന് ഉത്തരവ് ഇറങ്ങും.