സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കും; മുന്നറിയിപ്പ്

വ്യാഴം, 6 മെയ് 2021 (13:44 IST)
ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഒരു കാരണവശാലും പുറത്തിറക്കരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ സ്വകാര്യ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ ലഭ്യമാണ്. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുകയാണെങ്കില്‍ സത്യവാങ്മൂലം കരുതണം. അത്യാവശ്യ കാര്യമാണെന്ന് പൊലീസിന് ബോധ്യമായാല്‍ മാത്രമേ യാത്ര അനുവദിക്കൂ. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യ സാധനങ്ങള്‍ക്കായി എന്ത് ചെയ്യും എന്നു കരുതി ആകുലപ്പെടേണ്ട. ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നത് മേയ് എട്ട് രാവിലെ ആറ് മണി മുതലാണ്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കടകളിലേക്കും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ഓടിയാല്‍ സാമൂഹിക അകലം ലംഘിക്കപ്പെടുകയും രോഗവ്യാപന സാധ്യത കൂടുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. വീടിനു അടുത്തുള്ള കടകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പരമാവധി ഹോം ഡെലിവറി മാര്‍ഗം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.

ലോക്ക്ഡൗണ്‍ ദിവസങ്ങളിലും അവശ്യ സാധനങ്ങള്‍ ലഭിക്കും. അവശ്യ സര്‍വീസുകളെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നു ഒഴിവാക്കും. കടകളിലേക്ക് വിളിച്ചു ചോദിച്ചു തിരക്ക് കുറവുള്ള സമയത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോകുക. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന സമയത്ത് കടകളില്‍ തിരക്ക് ഉണ്ടെങ്കില്‍ വീട്ടിലേക്ക് തിരിച്ചു വരിക. പിന്നീട് തിരക്ക് കുറയുന്ന സമയത്ത് പോകാവുന്നതാണ്. അവശ്യ സാധനങ്ങള്‍ കിട്ടാത്ത സാഹചര്യം ഉണ്ടാകില്ല. അതിനായി പ്രത്യേക സജ്ജീകരണം സര്‍ക്കാര്‍ ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സജ്ജീകരണം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കടകളിലേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക. കടകളില്‍ എത്തിയാല്‍ അവിടെയുള്ള സാധനങ്ങളില്‍ തൊട്ടും തലോടിയും നില്‍ക്കരുത്. പുറത്തേക്ക് പോകുമ്പോള്‍ സാനിറ്റൈസര്‍ കൈയില്‍ കരുതുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍