കേരളത്തില്‍ ഇന്നുമുതല്‍ പുതിയ നിയന്ത്രണങ്ങള്‍

Webdunia
ബുധന്‍, 7 ജൂലൈ 2021 (08:15 IST)
സംസ്ഥാനത്ത് ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ പുതുക്കിയിരിക്കുന്നത്. 
 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളാണ് ഇനിമുതല്‍ എ കാറ്റഗറിയില്‍ ഉള്‍പ്പെടുക. ഇത്തരം പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. 
 
ടി.പി.ആര്‍. അഞ്ച് ശതമാനത്തിനും പത്തിനും ഇടയിലുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയില്‍. ടി.പി.ആര്‍. പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടും. ടി.പി.ആര്‍. 15 ശതമാനത്തിനു മുകളില്‍ ഉള്ള പ്രദേശങ്ങളാണ് ഡി കാറ്റഗറിയില്‍. 
 
എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ടി.പി.ആര്‍. 15 ശതമാനത്തിനു മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളായിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article